India

ശിവരാത്രി ആഘോഷത്തിനിടെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

പത്താന്‍കോട്ട്: ശിവരാത്രി നാളില്‍ രാജ്യത്ത് ഭീകരാക്രമണത്തിനുള്ള സാധ്യതയുണ്ടെന്ന് കരസേന കമാന്‍ഡര്‍. വെസ്റ്റേണ്‍ ആര്‍മി കമാന്‍ഡറായ ലഫ്.ജനറല്‍.കെ.ജെ.സിങ്ങാണ് മുന്നറിയിപ്പ് നല്‍കിയത്. മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളില്‍ വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഭീകരാക്രമണം തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലേയും കാശ്മീരിലേയും ഭീകരര്‍ നടത്തിയ സംഭാഷണങ്ങള്‍ പിടിച്ചെടുത്തപ്പോഴാണ് ആക്രമണത്തിനുള്ള സാധ്യത വ്യക്തമായത്. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതുകൊണ്ടൊന്നും തങ്ങളെ ഭയപ്പെടുത്താന്‍ സാധിക്കില്ല എന്നാണ് ഇതിന് പിന്നിലുള്ളവരോട് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്ന് ഭീകരര്‍ നിര്‍മ്മിച്ച തുരങ്കം കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ സൈന്യം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button