Kerala

വീടില്ലാത്ത കുട്ടികളെ നിങ്ങളുടെ വീട്ടില്‍ അതിഥിയായി സ്വീകരിക്കാന്‍ തയ്യാറാണോ? -കോഴിക്കോട് കളക്ടര്‍

വീടില്ലാത്തകുട്ടികളെ അവധിക്കാലത്ത്‌ നിങ്ങളുടെഅതിഥികളായി സ്വീകരിക്കാന്‍ തയ്യാറാണോ എന്ന് കളക്ടര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക്പോസ്റ്റ്‌ കാണാം. അവധിക്കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ നമുക്കെല്ലാമുണ്ട്. പണ്ടത്തേക്കാളും തിരക്കു പിടിച്ച ജീവിതമാണെങ്കിൽ പോലും നമ്മുടെ കുട്ടികൾക്കും അവധിക്കാലത്തെ ആഘോഷം കൈമോശം വന്നു പോയിട്ടില്ല.

എന്നാൽ അവധിക്കാലം വരരുതേ എന്ന് പ്രാർത്ഥിക്കുന്ന കുറച്ച് കുട്ടികളും കോഴിക്കോട് ജില്ലയിലുണ്ട്. ചിൽഡ്രൻസ് ഹോമിലെ കുറെ കുട്ടികൾക്ക് ഈ ദിവസങ്ങൾ സങ്കടത്തിന്റെയും ഒറ്റപ്പെടലിന്റേതുമാണു. പോവാനൊരു കുടുംബമില്ലാത്ത ഈ കുട്ടികളിൽ ചിലരെയെങ്കിലും അവധിക്കാലത്ത്‌ കുറച്ച് ദിവസത്തേക്കെങ്കിലും തങ്ങളുടെ കുടുംബത്തിലേക്ക് അതിഥികളായി സ്വീകരിക്കാൻ തയ്യാറുള്ള കോഴിക്കോട്ടുകാരെയാണു ഞങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ 04952378920 ഇൽ വിളിക്കുക. dcpukkd@gmail.com എന്ന ഇമെയിലിൽ എഴുതിയാലും മതി. നിങ്ങൾ ചിലപ്പോൾ ഒരു കുട്ടിയുടെ ലോകവീക്ഷണം തന്നെയായിരിക്കും മാറ്റിത്തീർക്കുന്നത്.

We are looking for families in Kozhikode willing to invite some of the homeless children from our Childrens’ Homes as guests to spend the vacation with them. Details available at 04952378920 and at dcpukkd@gmail.com
‪#‎CompassionateKozhikode‬

kozhikd

 

shortlink

Related Articles

Post Your Comments

Related Articles


Back to top button