International

ആണവായുധം പ്രയോഗിക്കാന്‍ തയ്യാറെടുക്കൂ എന്ന് സൈന്യത്തോട് കിം ജോങ് ഉന്‍

സോള്‍: ശത്രുക്കള്‍ക്കെതിരെ അണ്വായുധം പ്രയോഗിക്കാന്‍ തയ്യാറായിരിക്കണമെന്ന് സൈന്യത്തോട് ഉത്തരകൊറിയന്‍ ഭരണാധികാരി കി ജോങ് ഉന്‍. രാജ്യത്തിനെതിരെ തുടര്‍ച്ചയായ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ രാജ്യരക്ഷയ്ക്കായി മാറിച്ചിന്തിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സൈനിക പരിശീലനവും റോക്കറ്റ് വിക്ഷേപിണികളുടെ പ്രവര്‍ത്തനവും വിലയിരുത്തുകയായിരുന്നു അദ്ദേഹം. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ.യാണ് ഈ വിവരം പുറത്തുവിട്ടത്. ആണവായുധ പരീക്ഷണത്തെത്തുടര്‍ന്ന് ഉത്തരകൊറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം യു.എന്‍.രക്ഷാസമിതി അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ആണവയുദ്ധത്തിന് തയ്യാറെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്.

അതിനിടെ കഴിഞ്ഞദിവസം ഉത്തരകൊറിയ പരീക്ഷിച്ച മിസൈലുകള്‍ തങ്ങളുടെ തീരത്തിന് 150 കിലോമീറ്റര്‍ അടുത്തുവരെ എത്തിയതായി ദക്ഷിണകൊറിയ പ്രതിരോധ മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button