ന്യൂയോര്‍ക്ക്: പിതാവിനെ തിരഞ്ഞ് ന്യൂയോര്‍ക്ക് സ്വദേശിയായ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ന്റെ ബയോളജിക്കല്‍ പിതാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടത്. പിതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിച്ചേര്‍ത്ത ഒരു പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ചിത്രവും മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1996 ന്യൂയോര്‍ക്കില്‍ ജീവിച്ചിരുന്ന ജേസണ്‍ എന്നയാളെയാണ് താന്‍ തിരയുന്നതെന്നാണ് യുവാവ് പറയുന്നത്. സെന്‍ട്രല്‍ ന്യൂയോര്‍ക്കില്‍ നടത്തിവരുന്ന കെറോക്കത്തോന്‍ എന്ന വാര്‍ഷിക സംഗീത പരിപാടിക്കിടെയാണ് പിതാവ് തന്റെ അമ്മ ഡയാന കോളന്‍സിനെ പരിചയപ്പെടുന്നത്. ആ രാത്രിയുടെ സൃഷ്‌ടിയാണ് താനെന്നും തനിക്ക് പിതാവിനെ ഒന്നു കണ്ടാല്‍ മാത്രം മതിയെന്നും ഫേസ്‌ബുക്ക് പോസ്‌റ്റില്‍ യുവാവ് പറയുന്നു. നിരവധി ഷെയറുകളും ഈ പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.
Post Your Comments