ന്യൂഡല്‍ഹി: പ്രിവന്‍റീവ് ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ പ്രതിരോധ രംഗത്ത് പരമ്പരാഗത ഔഷധങ്ങളും ചികിത്സാരീതികളും ഗവേഷണത്തിലൂടെ വികസിപ്പിക്കാന്‍ അമേരിക്ക ഇന്ത്യയുമായി സഹകരിക്കും. ഇതോടെ ഇന്ത്യയുടെ ആയുഷ് മരുന്നുകള്‍ക്ക് ആഗോളതലത്തില്‍ വിശ്വാസ്യതയും സ്വീകാര്യതയും വര്‍ദ്ധിക്കും.
ആയുഷ്/ആയുര്‍വേദ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ക്ക് ഈ പുതിയ നീക്കം അന്താരാഷ്ട്രതലത്തില്‍ വളരെ വലിയ അവസരങ്ങള്‍ പ്രദാനം ചെയ്യും.
“ആയുഷ് ആഗോളതലത്തില്‍ എത്തിക്കുക എന്നത് കേന്ദ്രഗവണ്മെന്‍റിന്‍റെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇന്ത്യയും അമേരിക്കയുമായി ഇപ്പോള്‍ നടപ്പിലായ ഈ ക്രിയാത്മക സഹകരണത്തിലൂടെ വികസപ്പിക്കാവുന്ന പുതിയ ശാസ്ത്രീയ രീതികള്‍ പാരമ്പര്യ ചികിത്സാരംഗത്തിന് തീര്‍ച്ചയായും മുതല്‍ക്കൂട്ടാവും. ലോകമെമ്പാടും ആയുഷ് ഔഷധങ്ങള്‍ വ്യാപകമാക്കാന്‍ ഇത് സഹായകരമാകും,” ആയുഷ് മന്ത്രി ശ്രീപ്രസാദ് നായിക് പറഞ്ഞു.
പുതിയ കൂട്ടായ്മയിലൂടെ, ഇന്‍ഡോ-യുഎസ് ഗവേഷകര്‍ ആയുഷ് ഇടപെടലുകളിലൂടെ കാന്‍സറിന്‍റെ കാഠിന്യം കുറയ്ക്കാവുന്ന രീതികളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും, പ്രസ്തുത രീതികള്‍ വിലയിരുത്തുകയും, അവ ഇനിയും മെച്ചപ്പെടുത്താനുള്ള യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വ്വീസസ്, ഓഫീസ് ഓഫ് ഗ്ലോബല്‍ അഫയേഴ്സ്, നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്), നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് (എന്‍സിഐ), യുഎസ് അക്കാദമിക് ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സ് എന്നിവയുടെ പ്രതിനിധികള്‍ ആയുഷ് (ആയുര്‍വേദം, യോഗ/പ്രകൃതിചികിത്സ, യുനാനി, സിദ്ധ/ഹോമിയോപ്പതി) മന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴച്ച നടത്തുകയും, ഈ രംഗത്തുള്ള ഇന്ത്യന്‍ ഗവേഷണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എനിവയേയും ഉള്‍പ്പെടുത്തി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പികുകയും ചെയ്യും.
ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗത ചികിത്സാരീതികളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇപ്പോള്‍ത്തന്നെ ലോകാരോഗ്യസംഘടനയുമായി സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
Post Your Comments