International

ഫ്രാന്‍സിലെ കലാസിസ് നഗരത്തിലെ ജംഗിള്‍ ക്യാംപ് എന്നറിയപ്പെടുന്ന അഭയാര്‍ഥി ക്യാംപിലെ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നുണ്ടായ കലാപം അനിയന്ത്രിതം

പാരിസ്: ജംഗിള്‍ ക്യാംപ് എന്നറിയപ്പെടുന്ന അഭയാര്‍ഥി ക്യാംപിലെ കുടിയൊഴിപ്പിക്കലും ചെറുത്തു നില്‍പുകളും ബലപ്രയോഗവും കലാപത്തിലേക്ക് വഴിവെച്ചു. ഫ്രാന്‍സിലെ അഭയാര്‍ഥികളുടെ വന്‍ തോതിലുള്ള ഒഴുക്ക് രാജ്യത്തിന് തന്നെ ഭീഷണിയായപ്പോഴാണ് ഫ്രഞ്ച് സര്‍ക്കാര്‍ അഭയാര്‍ഥികളെ കുടിയൊഴിപ്പിക്കാന്‍ അനുകൂലമായ വിധി നേടിയെടുത്തത്.

കുടിയൊഴിപ്പിക്കല്‍ സമാധാനപരം ആകുമെന്ന് കോടതിക്ക് ഉറപ്പു കൊടുത്തെങ്കിലും അഭയാര്‍ഥികള്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറാകാത്തതാണ് കലാപത്തിലേക്ക് വഴിവെച്ചത്. അഭയാര്‍ഥികള്‍ക്ക് സഹായവുമായി ചില സന്നദ്ധ സംഘടനകളും എത്തിയെന്നാണ് അറിയുന്നത്. വര്‍ധിച്ചുവരുന്ന അഭയാര്‍ഥി പ്രവാഹം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കനത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അഭയാര്‍ഥികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനുള്ള സാമ്പത്തിക ബാധ്യതകളെക്കാളും യൂറോപ്പിനെ അലട്ടുന്നത് അഭയാര്‍ഥികള്‍ ഉയര്‍ത്തുന്ന സുരക്ഷാപ്രശ്‌നങ്ങളാണ്.

ഫ്രാന്‍സ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈയടുത്തുണ്ടായ ഭീകരാക്രമണങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ അഭയാര്‍ഥികളില്‍ ചിലരുടെ പങ്ക് ഫ്രാന്‍സിനു തലവേദനയുമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button