തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. ഈ ഗവണ്മെന്റിന്റെ തുടക്കം മുതല്‍ സമരങ്ങളും, പ്രതിസന്ധികളും, വഴി തടയലും സെക്രട്ടേറിയറ്റ് തടയലും, വീട് തടയലും എല്ലാം ആയിരുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഇപ്പോഴും അത് നടന്നു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ഗവണ്മെന്റിന്റെ കാലാവധിക്കുള്ളില്‍ ഞാന്‍ അധികാരത്തിലിരുന്ന ദിവസങ്ങളില്‍ കൂടുതല്‍ ദിവസവും എന്നെ വഴിയില്‍ തടയലായിരുന്നു. കണ്ണൂരില്‍ വെച്ച് എനിക്ക് പരിക്ക് പറ്റി, എന്നെ കല്ലെറിഞ്ഞു വീഴ്ത്തി, പക്ഷെ ഒരു ഹര്‍ത്താല്‍ പോലും നടത്താന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. അന്ന് കെ. പി. സി. സി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തല എന്നെ വിളിച്ചു ആഹ്വാനം ചെയ്യാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത് എന്നോട് എന്തെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ ചെയ്യരുത് എന്നാണ്. ഇവിടെ ഒരു ചെറിയ സംഭവം ഉണ്ടായാല്‍ ജനങ്ങളെ എത്രയധികം ബുദ്ധിമുട്ടിക്കുന്നു.
എനിക്ക് ജനങ്ങളോടൊപ്പം ജീവിക്കണം എന്നാണ് ആഗ്രഹം. എന്റെ അടുത്തേക്ക് വരുന്ന ജനങ്ങളെ തടയാന്‍ അവര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞാന്‍ തളര്‍ന്നു പോയേനെ. പക്ഷെ എന്റെയടുത്തേക്ക് വരുന്നവരുടെ എണ്ണം കൂടി കൂടി വന്നതേയുള്ളൂ. എന്റെ അടുത്തേക്ക് ജനങ്ങള്‍ വരാത്ത നില വന്നാല്‍ അവരുടെ ലക്ഷ്യം നേടുമായിരുന്നു, ജയിക്കുമായിരുന്നു, ഞാന്‍ ഒറ്റപ്പെടുമായിരുന്നു. പക്ഷെ എന്നെ തടയാന്‍ നടത്തിയ ശ്രമങ്ങള്‍ ഞാന്‍ നേരിട്ടു, ജനങ്ങളിലേക്ക് പോയി. ജന സമ്പര്‍ക്ക പരിപാടി പോലും തടയാന്‍ ശ്രമിച്ചു.
പക്ഷെ സ്വന്തം കുടുംബത്തില്‍ പെട്ടവരെ പോലും എന്നില്‍ നിന്ന് അകറ്റി നിറുത്താന്‍ ആ നേതാക്കള്‍ക്ക് സാധിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഈ ഗവണ്മെന്റിന്റെ തുടക്കം മുതൽ സമരങ്ങളും, പ്രതിസന്ധികളും, വഴി തടയലും സെക്രട്ടേറിയറ്റ് തടയലും, വീട് തടയലും എല്ലാം ആയിരുന്ന…
Posted by Oommen Chandy on Wednesday, March 2, 2016
Post Your Comments