NewsIndia

മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍: മോദിയുടേത് ‘ഫെയര്‍ ആന്റ് ലൗലി’ പ്രഖ്യാപനം

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ‘ഫെയര്‍ ആന്റ് ലൗലി’ പ്രഖ്യാപനമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ലോകസഭയില്‍ പറഞ്ഞു. രോഹിത് വെമുലയിലെ കേന്ദ്രസര്‍ക്കാര്‍ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടതാണെന്നും ജെ.ഡി.യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ അറസ്റ്റുചെയ്തത് തെളിവില്ലാതെയാണെന്നും രാഹുല്‍ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയ്‌ക്കെതിരായ രാഹുലിന്റെ കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിച്ചു. ഇന്ത്യയെ ആദരിക്കുക എന്നാല്‍ എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുക എന്നാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യമെന്നാല്‍ പ്രധാനമന്ത്രിയല്ലെന്നും സ്വന്തം മന്ത്രിമാര്‍ പറയുന്നത് പോലും കേള്‍ക്കാത്തയാളാണ് നിലവില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പാകിസ്ഥാനിലേയ്ക്ക് പോകാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത് സുഷമാ സ്വരാജിനോട് പോലും ആലോചിക്കാതെയാണ്. ഒറ്റപ്പെട്ടിരിക്കുന്ന പാക്കിസ്ഥാന് തുല്യസ്ഥാനം നല്‍കുകയാണ് മോഡി ഇതിലൂടെ ചെയ്തതെന്നും രാഹുല്‍ സഭയില്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button