India

സ്‌പൈസ് ജെറ്റ് വിമാനം വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബംഗളൂരു: പറന്നുയരുന്നതിനിടെ ടയര്‍ തകരാറിലായ സ്‌പൈസ് ജെറ്റ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റിന്റെ എസ്ജി 517 വിമാനത്തിനാണ് തകരാറ് സംഭവിച്ചത്.

വിമാനത്തില്‍ 204 യാത്രക്കാരും ഏഴ് ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. ബംഗളൂരുവില്‍ നിന്നുള്ള അവസാന വിമാനമായിരുന്നു ഇത്. വിമാനം പുറപ്പെട്ട് അല്‍പ്പസമയത്തിന് ശേഷം മെയിന്റനന്‍സ് ജീവനക്കാരാണ് ടയറിന്റെ അവശിഷ്ടങ്ങള്‍ റണ്‍വേയില്‍ കണ്ടത്. ഇവര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിച്ചത്. ഇവര്‍ സംഭവസ്ഥലം പരിശോധിക്കുകയും വിവരം പൈലറ്റിനെ അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് വിമാനം ലക്ഷ്യസ്ഥാനമായ കൊല്‍ക്കത്തയില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ചീഫ് എം.സത്യവതി അന്വേഷണത്തിനുത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button