തിരുവനന്തപുരം: ലൈസന്‍സ് പുതുക്കിി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയാണ് സമരം തുടങ്ങിയത്. സമരത്തെത്തുടര്‍ന്ന് കേരളത്തിലെ രണ്ടായിരത്തോളം പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടക്കുകയാണ്.
അതേസമയം അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്യാനിടയായതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഹര്‍ത്താലാചരിക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പ്രതിഷേധത്തോടനുബന്ധിച്ച് വില്‍പ്പന നികുതി ഓഫീസുകള്‍ക്ക് മുന്നില്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
ഓള് കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിതരണ വ്യാപാരികളും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് കടകള്‍ അടച്ചിടുമെന്ന് അറിയിച്ചു.
Post Your Comments