ബാഗ്ദാദ്: ഇറാഖില്‍ രണ്ടിടങ്ങളിലുണ്ടായ ചാവേറാക്രമണത്തില്‍ 48 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കിഴക്കന്‍ പ്രവിശ്യയിലെ ദിയാലയില്‍ ഒരു ശവസംസ്‌ക്കാര ചടങ്ങിനിടെയാണ് ചാവേറാക്രമണം ഉണ്ടായത്. ഷിയാകളുടെ സായുധ ഗ്രൂപ്പായ ഷാഹിദ് ഷാബിയുടെ കമാന്‍ഡറുടെ ബന്ധുവിന്റെ സംസ്‌ക്കാര ചടങ്ങിനിടെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
അബുഗാരിബില്‍ സൈനിക ചെക്ക്‌പോസ്റ്റിന് സമീപം ഉണ്ടായ മറ്റൊരു ആക്രമണത്തില്‍ 8 സുരക്ഷാഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
ഞായറാഴ്ച ബാഗ്ദാദിലുണ്ടായ ആക്രമണത്തില്‍ 73 പേര്‍ മരിച്ചതിന് പിന്നാലെയാണ് വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്.
Post Your Comments