NewsInternational

രക്ഷപെടാന്‍ ശ്രമിച്ച 18 പേരെ ഐ.എസ് കൊലപ്പെടുത്തി

ബാഗ്ദാദ്: ഫലൂജയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ച 18 പേരെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) കൊലപ്പെടുത്തി. രണ്ടു കുടുംബങ്ങളാണ് രക്ഷപെടുന്നതിന് ശ്രമം നടത്തിയത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരെ ഐ.എസില്‍നിന്നു രക്ഷിക്കാന്‍ സാധിച്ചതായി സൈന്യം അറിയിച്ചു.

 

ഫലൂജയില്‍നിന്ന് രക്ഷപെടുന്നതിന് നേരത്തെയും ഇവര്‍ ശ്രമം നടത്തിയിരുന്നു. ഇറാഖി സേനയുടെ സമീപമെത്തുന്നതിന് തൊട്ടുമുന്‍പാണ് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടു ഭീകരര്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് ബന്ധു പറഞ്ഞു. ചിലര്‍ സമീപമുള്ള കനാലില്‍ ചാടുകയും മറ്റുള്ളവര്‍ അടുത്ത വീട്ടിലേക്ക് ഓടിയൊളിക്കുകയുമായിരുന്നു. ചിലരെ തിരികെ ഫലൂജയിലേക്ക് തന്നെ കൊണ്ടുപോയി. പരിക്കേറ്റ 17 പേരെ പൊലീസ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നും ബന്ധുക്കള്‍ അറിയിച്ചു.

 

ഫലൂജയില്‍ ഐ.എസിന്റെ സാന്നിധ്യം വളരെയധികമാണ്. ഇവിടെ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നവരെ കൊലപ്പെടുത്തുന്നതും നിത്യസംഭവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button