Technology

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ രംഗം കീഴടക്കാന്‍ ഹ്വാവെയ്-ലൈക്ക സഖ്യം വരുന്നു

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹ്വാവെയ് (Huawei) ലോകത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ക്യാമറാ നിര്‍മ്മാതാക്കളായ ലൈക്കയുമായി ( Leica) സഖ്യത്തിലായി. താമസിയാതെ ഹ്വാവെയ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇരു കമ്പനികളുടെയും സംയുക്ത സംരംഭത്തിലുണ്ടാക്കുന്ന ക്യാമറകള്‍ കാണാന്‍ സാധിച്ചേക്കും.

എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും ക്യാമറാ നിര്‍മ്മാണത്തിന് വളരെ ശ്രദ്ധകൊടുക്കുന്ന കാലമാണിത്.

ലൈക്കയെ പോലെ തന്നെ പാരമ്പര്യമുള്ള ലെന്‍സ് നിര്‍മ്മാതാക്കളായ സൈസ് (Zeiss) തങ്ങളുടെ സേവനം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കു നല്‍കിയിരുന്നു. നോക്കിയയുടെ പ്രശസ്തി നേടിയ പല ഹാന്‍ഡ്‌സെറ്റുകളിലെയും കാമറയുടെ ലെന്‍സ് സൈസിന്റെ പേരുള്ളവയയായിരുന്നു. ലൈക്കയും ഇതിനു മുന്‍പ് ഒരിക്കല്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയക്ക് ലെന്‍സ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. പാനസോണിക്കിന്റെ ആയിരം ഡോളര്‍ വിലയുമായി ഇറങ്ങിയ ലൂമിക്‌സ് ഫോണിനായിരുന്നു അത്.

ഹ്വാവെയ്-ലൈക്കാ സഖ്യം അതിനേയും കവച്ചുവെയ്ക്കാന്‍ പോന്നവയാണ്. വെറുതെ ലെന്‍സ് നിര്‍മ്മിച്ചു നല്‍കുന്നതിനപ്പുറം മൊബൈല്‍ ഫോണ്‍ കാമറാ നിര്‍മ്മാണത്തില്‍ തന്നെ ലൈക്ക തങ്ങളുടെ ഒരു നൂറ്റാണ്ടിലേറെയുള്ള പ്രാഗല്‍ഭ്യം ഹ്വാവെയ്ക്കു ലഭ്യമാക്കുമെന്നാണ് മനസിലാക്കാന് സാധിക്കുന്നത്. ഏറ്റവും കൃത്യതയുള്ള ലെന്‍സുകള്‍ നിര്‍മ്മിക്കുന്നതില്‍ ലൈക്കയുടെ വൈഭവം ഒന്നു വേറെ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button