ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പൊതുബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ബജറ്റ്്. രാജ്യത്തിന് വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിച്ചു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ രാജ്യത്തിനായെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന നിര്‍ദ്ദേശങ്ങള്‍
-കൃഷി, ആരോഗ്യം വിദ്യാഭ്യാസം തുടങ്ങി 9 മേഖലകള്‍ക്ക് ബജറ്റില്‍ ഊന്നല്‍.
-ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക സബ്‌സിഡിക്ക് പ്രത്യേക പദ്ധതി.
-5 വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും.
-വിദേശ നാണ്യ കരുതല്‍ 350 മില്ല്യണ്‍ ഡോളര്‍.
-നബാര്‍ഡിന് 20,000 കോടി രൂപ അനുവദിച്ചു.
-കാര്‍ഷിക-ജലസേചന പദ്ധതികള്‍ക്കായി 8,500 കോടി
-വളം മണ്ണ് പരിശോധനയ്ക്ക് കൂടുതല്‍ സൗകര്യം.
-കര്‍ഷകര്‍ക്ക് 9 ലക്ഷം കോടി രൂപ വായ്പ്പ.
-കാര്‍ഷിക മേഖലയ്ക്കായി 35, 984 കോടി രൂപ അനുവദിച്ചു.
-കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായി ഇ-പ്ലാറ്റ്‌ഫോം.
-എഫ്.സി.ഐ വഴി ഓണ്‍ലൈന്‍ സംഭരണം നടത്തും.
-സ്വച്ഛ് ഭാരതിന് 9,000 കോടി
-കര്‍ഷകര്‍ക്ക് കടാശ്വാസമായി 15,000 കോടി.
– 4 പുതിയ ക്ഷീര പദ്ധതികള്‍ നടപ്പിലാക്കും.
-ഗ്രാമങ്ങളില്‍ റോഡിനായി 19,000 കോടി രൂപ.
-തൊഴിലുറപ്പിന് 38,500 കോടി.
-കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്.
-ഡിജിറ്റല്‍ ഇന്ത്യയില്‍ 6 കോടി പേരെ ഉള്‍പ്പെടുത്തും.
-ഗ്രാമീണ മേഖലയില്‍ 2018-മെയ് ഒന്നോടു കൂടി സമ്പൂര്‍ണ്ണ വൈദ്യുതീകരണം.
-3000 ജനറിക് മരുന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
-60 കഴിഞ്ഞവര്‍ക്കായി ആരോഗ്യ സുരക്ഷാ പദ്ധതി.
-എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ.
-ആധാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
-അംബേദ്കര്‍ ജയന്തിക്ക് പദ്ധതി നിലവില്‍ വരും.
-ദേശീയപാത വികസനത്തിന് 55,000 കോടി.
-ഉന്നതവിദ്യാഭ്യാസത്തിന് 1000 കോടി.
-എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍.
-ഗ്രാമീണ വികസനത്തിന് 87,760 കോടി.
-റോഡ് റെയില്‍ വികസനത്തിന് 2.18 കോടി.
-50,000 കി.മീ സംസ്ഥാനപാത ദേശീയപാതയായി ഉയര്‍ത്തും.
– സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് 160 വിമാനത്താവളങ്ങള്‍ വികസിപ്പിക്കും.
-പൊതുമേഖലാ ബാങ്കുകള്‍ക്ക് 25,000 കോടി.
-മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി.
-വിദേശ നിക്ഷേപം ഉയര്‍ത്തും.
-വിദേശ നിക്ഷേപം ഉയര്‍ത്തും.
-20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകനിലവാരത്തിലേക്കുയര്‍ത്തും.
-ചെറുകിട കച്ചവടക്കാര്‍ക്ക് പ്രത്യേക നിയമം.
-ബാങ്കുകളുടെ കിട്ടാക്കടം പിരിച്ചെടുക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍.
-നൈപുണ്യ പദ്ധതിയിലുള്‍പ്പെടുത്തി 87,000 യുവാക്കള്‍ക്ക് തൊഴില്‍ പരീശീലനം നല്‍കും.
-ഇ.പി.എഫിന് 1000 കോടി.
-എല്ലാ പോസ്റ്റ് ഓഫീസുകളിലും എ.ടി.എം, മൈക്രോ എ.ടി.എം സെന്ററുകള്‍ സ്ഥാപിക്കും.
-9 മേഖലകളില്‍ നികുതി പരിഷ്‌ക്കാരം കൊണ്ടുവരും.
-സംസ്ഥാനങ്ങളുടെ ഏകോപനത്തിനായി ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്’ പദ്ധതി പ്രഖ്യാപിച്ചു.
-2016-017ല്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.9%
-9 മേഖലകളില്‍ നികുതി പരിഷ്‌ക്കാരം കൊണ്ടുവരും.
-ചെറുകിട നിക്ഷേപക പരിധി 2 കോടിയാക്കി ഉയര്‍ത്തി
-5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയിളവ്. ഇവര്‍ക്ക് പ്രതിവര്‍ഷം 3000 രൂപയുടെ ഇളവാണ് ലഭിക്കുക.വീട്ടുവാടക നികുതിയിളവ് 24,000 രൂപയില്‍ നിന്ന് 60,000 രൂപയാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ആദായ നികുതി പരിധിയില്‍ മാറ്റമില്ല.
-സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യ മൂന്നുവര്‍ഷം നികുതി നല്‍കേണ്ടതില്ല.
-വീട് നിര്‍മ്മാണത്തിന് നികുതിയിളവ്.
-ബ്രെയില്‍ ലിപി ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. ഭിന്ന ശേഷിയുള്ളവര്‍ക്കുള്ള ഉപകരണങ്ങള്‍ക്കും വിലകുറയും.
-കാറുകള്‍ക്ക് വിലകൂടും. 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ സെസ്. ഡീസല്‍ കാറുകള്‍ക്ക് രണ്ട് ശതമാനമാണ് സെസ്. ആഡംബര കാറുകള്‍ക്ക് അധിക സെസ് ഏര്‍പ്പെടുത്തും. സിഗരറ്റിന് വിലകൂടും. വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍, ആഡംബര വസ്ത്രങ്ങള്‍ എന്നിവയും വില കൂടുന്നവയില്‍ ഉള്‍പ്പെടുന്നു.
-കള്ളപ്പണം വെളുപ്പിക്കാനുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ട്. 45 ശതമാനം നികുതി നല്‍കിയാല്‍ കള്ളപ്പണം വെളുപ്പിക്കാം.
ബജറ്റ് അവതരണം 12.45 ഓടെ പൂര്‍ത്തിയായി.
Post Your Comments