അമ്പലപ്പുഴ:അമ്പലപ്പുഴ ദേവസ്വം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അധികമായി തയ്യാറാക്കിയ 60 ലിറ്റര്‍ പാല്‍പായസം പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ദേവസ്വം വിജിലന്‍സ് പരിശോധന നടത്തിയത് . ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വിജിലന്‍സ് ചീഫിന് ഇന്ന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
അമ്പലപ്പുഴ കണ്ണന്റെ പ്രധാന നിവേദ്യമായ പാല്‍പ്പായസം പുറത്തു വില്‍ക്കുന്നത് തടയുന്നതിനും ഗുണ നിലവാരം ഉറപ്പാക്കാനും വേണ്ടി വ്യാഴാഴ്ച 138 ലിറ്ററും മറ്റു ദിവസങ്ങളില്‍ 120 ലിറ്റര്‍ പാല്‍പ്പായസവും മാത്രം തയ്യാറാക്കിയാല്‍ മതിയെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് കണക്കാക്കാതെയാണ് അധികമായി പാല്‍പ്പായസം ഉണ്ടാക്കി പുറത്തു വില്‍ക്കാന്‍ ശ്രമിക്കുന്നത്. പിടിച്ചെടുത്ത പാല്‍പ്പായസം ഗുണ നിലവാരം ഇല്ലാത്തതാണെന്ന് വിജിലന്‍സ് അധികൃതര്‍ പറയുന്നു.
Post Your Comments