റിയാദ് : സൗദിയില്‍ ദൈവമില്ലെന്നു പറഞ്ഞതിന് യുവാവിനു 2000 ചാട്ടവാറടിയും 10 വർഷം ജയിൽ ശിക്ഷയും. ട്വിറ്ററിലൂടെയാണ് ഇത്തരത്തിലുള്ള തന്റെ യുക്തിവാദപരമായ പോസ്റ്റുകൾ യുവാവ് പങ്കുവച്ചിരുന്നത്. പ്രവാചകരെ തള്ളിപ്പറയുകയും അവരെല്ലാം കള്ളം പറയുന്നവരാണെന്ന് പറയുകയും ഖുറാനെ പരിഹസിക്കുകയും ഇയാള്‍ ട്വീറ്റുകളിലൂടെ ചെയ്തിരുന്നു.
സോഷ്യൽ നെറ്റ്‌വർക്ക് നിരന്തരം നിരീക്ഷിക്കുന്ന പോലീസ് ആണ് യുവാവിനെ കുടുക്കിയത്. തന്റെ വിശ്വാസമനുസരിച്ചുള്ള കാര്യങ്ങളാണ് താൻ പങ്കുവേച്ചതെന്നു യുവാവ് പറഞ്ഞു.യുക്തിവാദികളെ രണ്ടുവർഷം മുൻപ് സൗദി നടപ്പാക്കിയ പുതിയ നിയമം അനുസരിച്ച് തീവ്രവാദികളായാണ് കണക്കു കൂട്ടുന്നത്. ചട്ടവാറയ്ക്കും തടവിനും പുറമേ 20,000 റിയാലും യുവാവിനു ശിക്ഷയായി വിധിച്ചിട്ടുണ്ട്.
Post Your Comments