ന്യൂഡല്‍ഹി: ഡല്‍ഹി ടോള്‍ പ്ലാസയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ബാദാര്പുര് ടോള്‍പ്ലാസയിലാണ് വെടിവയ്പ് നടന്നത്.
പണം കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയാണ് വെടിവയ്പ് ഉണ്ടായതെന്നാണ് കരുതുന്നത്. ടോള്‍ പ്ലാസയില്‍ നിന്നും 2.5 കോടി രൂപ കവര്‍ന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടോള്‍പ്ലാസയിലെ കാഷ്യറും സുരക്ഷാ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ഇരുവരേയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments