കണ്ണൂര്‍: ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് സ്ഥിരമായി ഗര്‍ഭനിരോധന ഉറകള്‍ നിക്ഷേപിച്ചുകൊണ്ടിരുന്ന എസ്.ഐ.പിടിയില്‍. ആറുമാസത്തോളമായി മുറ്റത്ത് ഗര്‍ഭനിരോധനകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് കണ്‍ട്രോള്‍ റൂം എസ്.ഐ.യാണ് ഉറകള്‍ നിക്ഷേപിക്കുന്നതെന്ന് മനസിലായത്.
പതിവായി വീട്ടുമുറ്റത്ത് ഗര്‍ഭനിരോധന ഉറകള്‍ കാണാന്‍ തുടങ്ങിയതോടെ വീട്ടമ്മ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം ഇവര്‍ വീട്ടുമുറ്റത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ 22 ന് വീട്ടുമുറ്റത്ത് വീണ്ടും ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയതോടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. പ്രഭാത സവാരിക്കായി ഇറങ്ങുന്ന എസ്.ഐയാണ് വീട്ടുമുറ്റത്ത് ഉറകള്‍ ഇടുന്നതെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തെളിവായി ഉറകള്‍ വീട്ടുമുറ്റത്ത് ഇടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സി.ഡിയും പോലീസിന് കൈമാറി. പരാതിയെത്തുടര്‍ന്ന് എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തു.
Post Your Comments