ലഖ്‌നൗ: പിതാവ് മൂന്ന് കുട്ടികളെ വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പിതാവ് മൂന്ന് കുട്ടികളെ വെട്ടിക്കൊന്നത്. ശരാവസ്തി ജില്ലയിലെ മഹ്‌ദോയിയ ഗ്രാമത്തിലാണ് സംഭവം. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ സിയാറാം മഴു കൊണ്ട് മൂന്ന് കുട്ടികളെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ പിതാവായ സിയാറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്നവര്‍ അവരെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.
Post Your Comments