India

ഡൽഹിയിൽ ജലക്ഷാമം രൂക്ഷം; സര്‍ക്കാര്‍ അനാസ്ഥയെന്ന് പരാതി

ന്യൂഡല്‍ഹി: ഡൽഹിയിൽ ജലക്ഷാമം രൂക്ഷമായിരിക്കുംപോഴും ശ്രദ്ധിക്കാതെ അധികൃതർ. അരവിന്ദ് കേജ്രിവാൾ പഞ്ചാബിൽ രാഷ്ട്രീയ ചർച്ചകൾ നടത്തുന്ന തിരക്കിലാണെന്ന് ഡൽഹി ബിജെപി പ്രസിഡന്റ് സതിഷ് ഉപാദ്ധ്യായ പറഞ്ഞു. ഡൽഹി ജല വകുപ്പ് മന്ത്രി കപിൽ മിശ്ര ദിവസവും ഓരോ ന്യായങ്ങളും ക്ഷമാപണവുമായി നടക്കുന്നതല്ലാതെ ജലക്ഷാമം പരിഹരിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സതിഷ് ഉപാധ്യായ ഡൽഹി ഗവർണ്ണർക്ക് ഇതിനെ പറ്റി കത്തെഴുതി.അതിനെ തുടർന്ന് ഗവർണ്ണർ ചീഫ് സെക്രട്ടറിയുമായും ജല അതോരിടിയിലെ ഉന്നത ഉദ്യോഗസ്ഥരുമായും മീറ്റിംഗ് നടത്തുകയും ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ഉത്തരാഖാണ്ടിൽ നിന്നും കുറച്ചു ദിവസത്തേക്ക് വേണ്ടത്ര വെള്ളം ലഭ്യമാക്കുമെന്ന് ഉറപ്പു വാങ്ങുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button