CricketSports

ഇന്ത്യ-പാക് പോരില്‍ സാനിയയുടെ പിന്തുണ ആര്‍ക്കെന്ന് വ്യക്തമാക്കി മാലിക്ക്

കൂറച്ചു നാളായി എപ്പോഴൊക്കെ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരമുണ്ടെങ്കിലും മാധ്യമങ്ങള്‍ക്ക് അറിയേണ്ടത് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഇതില്‍ ആരെ പിന്തുണയ്ക്കുന്നു എന്നാണ്. എന്നാല്‍ ഇപ്രാവശ്യം ഇക്കാര്യത്തില്‍ ഉത്തരം നല്‍കിയത് സാനിയയല്ല, ഭര്‍ത്താവും പാക് ബാറ്റ്‌സ്മാനുമായ ഷുഹൈബ് മാലിക്കാണ്.

ഞങ്ങള്‍ ഞങ്ങളുടെ പഴയ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. അവള്‍ (സാനിയ) ടീം ഇന്ത്യയെ പിന്തുണയ്ക്കുകയും അവളുടെ ഭര്‍ത്താവ് മികവ് പുലര്‍ത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു’ മാലിക്ക് പറയുന്നു. ആജ്തക്കിന് നല്‍കിയ അഭിമുഖത്തിലാണ് മാലിക്ക് ഇക്കാര്യം പറയുന്നത്.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്ഥിരത പുലര്‍ത്തുന്നവരാണെന്നും അവരുടെ ബൗളിംഗ് ആക്രമണം മികച്ചാതാണെന്നും മാലിക്ക് പറഞ്ഞു. ഇന്ത്യ-പാക് മത്സരം കളിക്കാരെ സംബന്ധിച്ച് വലിയ അവസരമാണെന്നും മാലിക്ക് കൂട്ടിച്ചേര്‍ത്തു.

പാക് സൂപ്പര്‍ ലീഗ് പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വളരെയേറെ സാഹായകരമായിട്ടുണ്ടെന്നും മത്സരം കടുപ്പിക്കാനും ഇതും ഒരു കാരണമാകുമെന്നും മാലിക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയക്കെതിരെയും ബംഗ്ലാദേശിനെതിരെയും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും മാലിക്ക് പറഞ്ഞു.

ശനിയാഴ്ച്ചയാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുന്നത്.

shortlink

Post Your Comments


Back to top button