തിരുവനന്തപുരം: സോളാര്‍ കമ്മീഷനില്‍ തമ്പാനൂര്‍ രവി ഹാജരായില്ല. സരിത പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ വിസ്തരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
ഹാജരാവാന്‍ നിര്‍ദ്ദേശിച്ച രണ്ട് ദിവസങ്ങളിലും തമ്പാനൂര്‍ രവി ഹാജരാകാതിരുന്നതിനാല്‍ രൂക്ഷമായാണ് സോളാര്‍ കമ്മീഷന്‍ പ്രതികരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഹാജരായില്ലെങ്കില്‍ ഹാജരാക്കാന്‍ അറിയാം. യു.ഡി.എഫ് സര്‍ക്കാരിന് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ എന്നും ജസ്റ്റിസ് ശിവരാജന്‍ ചോദിച്ചു.
കഴിഞ്ഞദിവസം യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണോ യു.ഡി.എഫ് നേതാക്കളാരും കമ്മീഷന് മുന്നില്‍ ഹാജരാകാത്തതെന്നും കമ്മീഷന്‍ ചോദിച്ചു.
Post Your Comments