സ്മാര്‍ട്ട് ഫോണുകളില്‍ വൈഫൈ ഉപയോഗിച്ച് സര്‍ഫ് ചെയ്യുന്ന കുറേപേരുണ്ട്. എന്നാലിത് ഒരുപരിധി വരെ നിങ്ങളുടെ ഫോണിന്റെ ചാര്‍ജിനെ ബാധിക്കുന്നതാണ്. നിലവിലുള്ള വൈഫൈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായി മൊബൈലില്‍ നിന്നോ, മറ്റു ഗാഡ്ജറ്റുകളില്‍ നിന്നോ ഉപയോഗിക്കുന്ന ചാര്‍ജിന്റെ 10000ത്തില്‍ ഒന്നുമാത്രം എടുത്ത് പ്രവര്‍ത്തിക്കുന്ന വൈഫൈ കണ്ടുപിടിച്ചു. ഇന്ത്യക്കാര്‍ അടങ്ങുന്ന ഒരു സംഘം അമേരിക്കന്‍ ഗവേഷക സംഘമാണ് ഈ വൈഫൈയ്ക്ക് പിന്നില്‍. പാസീവ് വൈഫൈ എന്ന് വിളിക്കാവുന്ന ഈ സിസ്റ്റം മൊബൈലിലെ ബ്ലൂടൂത്ത് ഉപയോഗിക്കുന്ന ചാര്‍ജ് പോലും ഉപയോഗിക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംങ്ടണ്ണില്‍ ഇതിന്റെ പരീക്ഷണവും നടന്നു. സെക്കന്റില്‍ 11 മെഗാബിറ്റ്‌സ് എന്നതാണ് ഈ വൈഫൈയുടെ ശക്തി. ഇത് സാധാരണ വൈഫൈയെക്കാള്‍ കുറവാണ് എങ്കിലും ബ്ലൂടൂത്തിനെക്കാള്‍ ശക്തമാണ്. ഈ വൈഫൈ സംവിധാനത്തിനായി പ്രത്യേക സിസ്റ്റവും ഗവേഷകര്‍ വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വ്യാവസായികമായി വിപണിയില്‍ എത്തുവാന്‍ ഏറെ സമയം പിടിക്കും.
Post Your Comments