ഫേസ്ബുക്കിൽ ഇനി ലൈക്ക് ചെയ്യുന്നതിനോടൊപ്പം നമ്മുടെ വികാരവു കൂടി കൈമാറാനുള്ള സൗകര്യമൊരുങ്ങുന്നു. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സൂക്കർബർഗ് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞവർഷം അയർലാൻഡ്, ജപ്പാൻ, സ്പെയിൻ എന്നിവിടങ്ങളിൽ ഇത് ആരംഭിച്ചിരുന്നു. ആനിമേറ്റഡ് ഇമോട്ടികോണ്‍സ് ആയിട്ടായിരിക്കും ഇവയെത്തുക. സ്നേഹം, ദേഷ്യം, സന്തേോഷം, അത്ഭുതം തുടങ്ങിയവ പങ്കുവയ്ക്കനുള്ളതായിരിക്കും ഈ ഇമോട്ടിക്കോൺസ്. ഡിസ് ലൈക്കിനുള്ള അവസരം ഇക്കുറിയും ഫേസ്ബുക്ക് നൽകിയിട്ടില്ല.
Post Your Comments