ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥിനികളില്‍ 50% പേരും സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ബ്രേക്ക്ത്രൂ എന്ന സംഘടന കര്‍ണാടക, യുപി, ജാര്‍ഖണ്ഡ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ 50 ശതമാനം പെണ്‍കുട്ടികള്‍ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയിലും 32 ശതമാനം പെണ്‍കുട്ടികള്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടയിലും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നേരിടുന്ന ആറ് സംസ്ഥാനങ്ങളില്‍ പൊതുസഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ക്ക് 16 ജില്ലകളില്‍ സുരക്ഷിത പരിസ്ഥിതി ഇടം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോ
ടെയാണ് പരിപാടി നടപ്പാക്കുന്നത്.
മിക്കപ്പോഴും ഇത്തരം ചൂഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത് രാവിലത്തെ യാത്രയിലാണെന്ന് 47 ശതമാനം പേര്‍ പ്രതികരിച്ചു. ബസ് സ്‌റ്റോപ്പാണ് ലൈംഗിക ചൂഷണ ഇടമെന്ന് 52 ശതമാനം പ്രതികരിച്ചപ്പോള്‍ സ്‌കൂള്‍, കോളേജ് കെട്ടിടങ്ങളില്‍ ഇത്തരം സംഭവം നേരിട്ടെന്ന് 23 ശതമാനം പേരും പ്രതികരിച്ചു.
Post Your Comments