പിലിഫിത്ത്: ഓടുന്ന കാറില്‍ വച്ച് കാമുകിയുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട യുവാവിന് ദാരുണ അന്ത്യം. യു.പിയിലെ ഫിലിഭിത്ത്-പുരന്‍പൂര്‍ ഹൈവേയിലാണ് സംഭവം. 31 കാരനായ യുവാവാണ് മരിച്ചത്. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ 24 കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാമുകിയുമായി കാര്‍ ഡ്രൈവ് ചെയ്തുപോകവേ ഇരുവരും സെക്‌സിലേര്‍പ്പെടുകയും വാഹനം നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ വന്ന ട്രക്കില്‍ ഇടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാമുകന്‍ തല്‍ക്ഷണം മരിച്ചു. ബംഗാളി കോളനി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഇരുവരും വീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ലൈംഗികബന്ധത്തിനിടെ എതിരെ വന്ന ട്രക്കിനെ ശ്രദ്ധിക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ഇരുവരും അര്‍ദ്ധനഗ്നരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗജ്‌റോല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments