സ്മാര്‍ട്ട് ഫോണുകളുടേയും സോഷ്യല്‍മീഡിയകളുടേയും കാലമാണിത്. എത്രയൊക്കെ സൗകര്യപ്രദങ്ങളാണ് ഇവയെങ്കിലും പലപ്പോഴും ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്മാരല്ല. അത്തരത്തിലൊരു അപകടമാണ് സെല്‍ഫി. സെല്‍ഫികളിലൂടെ ചതിക്കപ്പെടുന്നവര്‍ നിരവധിയാണ്. പ്രിയപ്പെട്ടവര്‍ക്ക് വാട്ട്‌സ്ആപ്പിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും നഗ്ന സെല്‍ഫികളും മറ്റ് ചിത്രങ്ങളും അയച്ചുകൊടുക്കുന്നവര്‍ക്ക് മുന്നറിയിപ്പായി യൂട്യൂബ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നു. നഗ്ന സെല്‍ഫി എങ്ങനെ ജീവിതം തകര്‍ക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ യൂട്യൂബ് വീഡിയോ. കുളിക്കുന്നതിനിടെ കാമുകനുമായി ഫോണില്‍ സംസാരിക്കുന്ന യുവതിയോട് കാമുകന്‍ നഗ്ന സെല്‍ഫി ആവശ്യപ്പെടുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.
ആദ്യം മടിച്ചുവെങ്കിലും പെണ്‍കുട്ടി കാമുകന് നഗ്ന സെല്‍ഫി അയച്ചു നല്‍കുന്നു. കണ്ടുകഴിഞ്ഞ് ഡിലീറ്റ് ചെയ്യണം എന്ന വ്യവസ്ഥയോടെയാണ് സെല്‍ഫി നല്‍കാമെന്ന് പെണ്‍കുട്ടി സമ്മതിക്കുന്നത്. എന്നാല്‍ കാമുകന് അയച്ച സെല്‍ഫി നമ്പര്‍ മാറി കിട്ടുന്നതോ സ്വന്തം പിതാവിന്. പിതാവും മകളും ഇതേച്ചൊല്ലി തെറ്റുന്നു. മകളുടെ കുസൃതി അമ്മയെ കൂടി അറിയിക്കണമെന്ന് തീരുമാനിക്കുന്ന പിതാവ് ചിത്രം മാതാവിന് അയയ്ക്കുന്നു.
എന്നാല്‍ വീണ്ടും നമ്പര്‍ മാറി പിതാവിന്റെ മാര്‍ക്കറ്റിലെ സുഹൃത്തുക്കളുടെ ഗ്രൂപ്പിലാണ് ലഭിക്കുന്നത്. പുരാനി ദില്ലി ടാക്കീസ് നിര്‍മ്മിച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Post Your Comments