മിര്‍പൂര്‍: ഏഷ്യാക്കപ്പ് ട്വന്റി20 യിലെ ആദ്യമത്സരത്തില്‍ ബഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 45 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 55 പന്തില്‍ നിന്നും 83 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ മികവില്‍ ആറ് വിക്കറ്റിന് 166 റണ്‍സെടുത്തു. രോഹിത്ത് മാന്‍ ഓഫ് ദി മാച്ചായി. മറുപടിയായി ബഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 121 റണ്‍സെടുക്കാനേ സാധിച്ചൊള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ആശിഷ് നെഹ്‌റ മൂന്ന് വിക്കറ്റ് വീഴ്ത്തി. 44 റണ്‍സെടുത്ത സാബിര്‍ റഹ്മാന് മാത്രമാണ് ബഗ്ലാദേശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനായത്.
രോഹിത്തിനെ കൂടാതെ അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ധോണിയുടെ അവസാന പന്തിലെ സിക്‌സര്‍ കാണികള്‍ക്ക് വിരുന്നായി
Post Your Comments