തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വികാരനിര്‍ഭര പ്രസംഗം. ആരോപണങ്ങളുടെ പെരുമഴക്കാലത്തും പാര്‍ട്ടിയും മുന്നണിയും പിന്തുണ നല്‍കി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ട്. ആത്മവിശ്വാസത്തോടെ ജനകീയ കോടതിയിലേക്ക് പോകുന്നു. പാമൊലിന്‍ കേസ് മന:പ്പൂര്‍വം എല്ലാവരേയും കുടുക്കാന്‍ കൊണ്ടുവന്ന കെണിയാണ്. പാമൊലിന്‍ കേസില്‍ കെ.കരുണാകരന്‍ അടക്കം എല്ലാവരും നിരപരാധികളാണ്.
കേസ് രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്.സര്‍ക്കാരിന് ഒരു രൂപപോലും നഷ്ടമുണ്ടായിട്ടില്ല. 9 കോടിയുടെ ലാഭമാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പാമൊലിന്‍ ഇടപാട് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയെന്നായിരുന്നു ഇന്നലെ കോടതി പരാമര്‍ശം. കോടതി പരാമര്‍ശത്തില്‍ മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണത്തെ നേരിടമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നു സഭയില്‍ ബഹളം വച്ചിരുന്നു.
Post Your Comments