Business

പേടിഎം വഴി ബില്ലടയ്ക്കരുതെന്ന് ഉപഭോക്താക്കളോട് ബി.എസ്.എന്‍.എല്‍

തിരുവനന്തപുരം: പ്രമുഖ പേമെന്റ് വോളറ്റ് സേവനമായ പേടിഎമ്മിലൂടെ ഫോണ്‍ബില്ലടയ്ക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്ലിന്റെ മുന്നറിയിപ്പ്. ഇതുവഴി ലഭിക്കുന്ന പേമെന്റുകള്‍ ഇനിമുതല്‍ സ്വീകരിക്കില്ലെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.

ഇത്തരത്തില്‍ ബില്ലടയ്ക്കുന്നവരുടെ ഫോണുകള്‍ വിച്ഛേദിക്കപ്പെട്ടേക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ ഇതുവരെ അടച്ച പണം നഷ്ടപ്പെടുമോ എന്ന സംശയമാണ് ഉപഭോക്താക്കള്‍ ഉന്നയിക്കുന്നത്. അതേസമയം നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പേടിഎമ്മിന് വിലക്കേര്‍പ്പെടുത്തുന്നത് എന്നാണ് ബി.എസ്.എന്‍.എല്‍ ഇതിന് നല്‍കുന്ന വിശദീകരണം. പേടിഎമ്മില്‍ അടയ്ക്കുന്നതുക തങ്ങളുടെ അക്കൗണ്ടില്‍ എത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി 22 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നുവെന്ന് ബി.എസ്.എന്‍.എല്‍ കേരളാ ചീഫ് ജനറല്‍ മാനേജര്‍ എല്‍.അനന്തരാമന്‍ വ്യക്തമാക്കി. എന്നാല്‍ ഇത് ദേശീയ തലത്തിലുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button