ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ മലയാളികള്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ നടുവട്ടം ബര്‍സാന്‍ റിയല്‍ എസ്റ്റേറ്റ് ഉടമയായ സക്കീര്‍ മാളിയേക്കലിന്റെ മക്കളായ നജ്മല്‍ റിസ്വാന്‍(20), ജുനൈദ് നിബ്റാസ്(22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ദോഹയിലെ ഐന്‍ ഖാലിദില്‍ വെച്ച് ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് പുലര്‍ച്ചെ നാട്ടില്‍ എത്തിക്കുന്ന ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ മാത്തോട്ടം ജുമാ മസ്ജിദില്‍ കബറടക്കും.
Post Your Comments