Kerala

മമ്മൂട്ടിയുടെ ഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ പരിഹാര നിര്‍ദ്ദേശവുമായി കോടതി

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ കിഴക്കമ്പലം പഞ്ചായത്തിലുള്ള 3.74 ഏക്കര്‍ ഭൂമി കരടു ഡാറ്റാ ബാങ്കില്‍ നെല്‍വയലായി ഉള്‍പ്പെടുത്തിയതിന്റെ തെറ്റു തിരുത്തിക്കിട്ടാനുള്ള അപേക്ഷ പ്രാദേശികതല നിരീക്ഷണ സമിതി പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. 2003 ല്‍ നികത്തിയ ഭൂമി 2008 ലെ നിയമപ്രകാരം നെല്‍വയലായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് പരിഗണിച്ചത്.

കരടു ഡാറ്റാ ബാങ്കിലെ തെറ്റു തിരുത്താന്‍ പ്രദേശികതല നിരീക്ഷണ സമിതിക്കു നല്‍കിയ നിവേദനത്തില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button