ന്യൂഡല്‍ഹി: വിവാഹമോചനം വേണമെന്നും പുനര്‍വിവാഹം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി ഭര്‍ത്താവിന് കത്തയക്കുന്നതുപോലും ക്രൂരതയാണെന്ന് ഡല്‍ഹി ഹൈകോടതി. 28 വര്‍ഷമായി ഭാര്യയുമായി അകന്ന് കഴിയുന്നയാള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
1990 കാലഘട്ടത്തില്‍ വിദേശത്ത് കഴിയുകയായിരുന്ന താന്‍ പഴയ സുഹൃത്തിനെ കണ്ടത്തെിയതായും അയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വിവാഹമോചനം വേണമെന്നും ഭാര്യ കത്തയച്ചതായും ഇത് തന്നെ മാനസികമായി തളര്‍ത്തിയതായും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. അഞ്ചു വര്‍ഷത്തോളം ഇത്തരം ഭീഷണിക്കത്തുകള്‍ തുടര്‍ന്നതിനാല്‍ 1995ലാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.
ഇത്തരം ഭീഷണിക്കത്തുകള്‍ വിദേശത്ത് കഴിയുന്നയാളുടെ മനോനില തകര്‍ത്തതായും ഭാര്യയുടെ ക്രൂരത കണക്കിലെടുത്ത് വിവാഹമോചനം അനുവദിക്കുന്നതായും ഹൈകോടതി ജഡ്ജി ജസ്റ്റിസ് നജ്മി വാസിരി അറിയിച്ചു. ഭര്‍ത്താവിനെ നാട്ടില്‍വരുത്താനാണ് കത്തയച്ചതെന്നും സുഹൃത്തിനെ കണ്ടെത്തിയിട്ടില്ലെന്നും ഭാര്യ കോടതിയെ അറിയിച്ചെങ്കിലും, ഇത്തരത്തിലുള്ള അവഗണന മാനസികമായി അകലാന്‍ കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
Post Your Comments