Gulf

ദുബായിയില്‍ മൂന്ന്‍ മണിക്കൂറിനിടെ 136 വാഹനാപകടങ്ങള്‍

ദുബായ്: ഞായറാഴ്ച രാവിലെ 6 മണിക്കും 9 നും ഇടയില്‍ ദുബായ് പോലീസിന്റെ കമാന്‍ഡ് ആന്‍ഡ്‌ കണ്‍ട്രോള്‍ സെന്ററില്‍ രേഖപ്പെടുത്തിയത് 136 വാഹനാപകടങ്ങള്‍. ദുബായുടെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ അപകടങ്ങളാണിവ.

ഈ സമയപരിധിയില്‍ കമാന്റ് ആന്റ് കണ്ട്രോള്‍ സെന്ററില്‍ 810 ഫോണ്‍ കോളുകളാണ് ലഭിച്ചത്. മൂടല്‍ മഞ്ഞുള്ള സാഹചര്യത്തില്‍ ഡ്രൈവര്‍മാരും റോഡ്‌ ഉപയോഗിക്കുന്ന മറ്റുള്ളവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് ഡപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ അബ്ദുല്‍ അസീസ്‌ അല്‍ ഷംസി ആവശ്യപ്പെട്ടു.

യാത്ര പുറപ്പെടും മുന്‍പ് വാഹനത്തിന്റെ വിന്‍ഡ് ഷീല്‍ഡ് വൈപ്പറുകള്‍, വിന്‍ഡോസ്, ലൈറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മറ്റു വാഹനങ്ങളുമായി ആവശ്യമായ അകലം പാലിക്കണമെന്നും അത്യാവശ്യഘട്ടത്തിലല്ലാതെ ലൈന്‍ മാറ്റരുതെന്നും അദ്ദേഹം ഡ്രൈവര്‍മാരോട് നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button