Technology

ലോകത്തിലെ ആദ്യത്തെ 6 ജി.ബി റാം സ്മാര്‍ട്ട് ഫോണ്‍ വരുന്നു

4 ജി.ബി റാമുള്ള മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ സാധാരണമാണ്. ഇപ്പോഴിതാ അതുക്കും മേലെ വരുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ വരുന്നു. 6 ജി.ബി റാമുമായി.

ചൈനീസ് കമ്പനിയായ വിവോ ആണ് ഈ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിവോ എക്‌സ് പ്ലേ 5 എന്നാണ് ഫോണിന്റെ പേര്. അടുത്തമാസം ഒന്നിന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സ്‌നാപ് ഡ്രാഗണ്‍ 820 പ്രൊസസറാണ് ഫോണിനുള്ളത്. ഇരുഭാഗത്തേക്കും ചെറുതായി വളഞ്ഞിരിക്കുന്ന ഡിസ്‌പ്ലേയാണിതിനുണ്ടാവുക.

6 ജി.ബി റാമിന് പുറമെ സൂര്യപ്രകാശമുപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാം എന്നത് എക്‌സ്‌പ്ലേ 5ന്റെ മറ്റൊരു സവിശേഷതയാണ്. 6 ഇഞ്ച് ഡിസ്‌പ്ലേ, 16 എം.പി പിന്‍ ക്യാമറ, 8 എം.പി മുന്‍ ക്യാമറ, 4300 എം.എ.എച്ച് ബാറ്ററി എന്നിവയും മറ്റ് പ്രത്യേകതകളില്‍പ്പെടുന്നു. ആന്‍ഡ്രോയ്ഡ് മാര്‍ഷ്‌മെലോ ആണ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം.

ഫോണിന്റെ വില എത്രയെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Post Your Comments


Back to top button