ന്യൂഡല്‍ഹി: ലോകത്തുടനീളമുള്ള സ്മാര്‍ട്ട്ഫോണ്‍ ആരാധരുടെ പ്രതീക്ഷയും കാത്തിരിപ്പും അവസാനിപ്പിച്ച് സാംസങ്ങ് പ്രഖ്യാപിച്ച ഏറ്റവും പുതിയ മോഡലുകളായ ഗ്യാലക്സി എസ് 7, ഗ്യാലക്സി എസ് 7 എഡ്ജ് എന്നീ ഫോണുകള്‍ അവതരിപ്പിച്ചു. ബാര്‍സലോണയില്‍ വെച്ച് നടന്ന എം.ഡബ്ലൂ.സി 2016 ചടങ്ങിലായിരുന്നു ഫ്ളാഗ്ഷിപ്പ് ഫോണുകള്‍ പുറത്തുവിട്ടത്.
മെറ്റലിന്റെയും ഗ്ലാസിന്റെയും ഉയര്‍ന്ന ശ്രേണിയിലുള്ള സംഗമം എന്നാണ് മോഡലുകളെക്കുറിച്ച് സാംസങ്ങ് പറയുന്നത്. മുന്‍പ് പുറത്ത് വിട്ട ഗ്യാലക്സി എസ് 6 നേക്കാള്‍ സുപ്പീരിയര്‍ പെര്‍ഫോമന്‍സും ഐ.പി68 വാട്ടര്‍പ്രൂഫുമാണ് ഇതിന്റെ പ്രധാന സവിശേഷത. ഗ്യാലക്സി എസ് 7, എസ് 7 എഡ്ജ് എന്നിവയ്ക്ക് ഹാര്‍ഡ്വെയറില്‍ മാറ്റമില്ല. 5.1 ഇഞ്ച് ഡിസ്പ്ലേ, 3000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് എസ് 7ന്റെ പ്രത്യേകതകള്‍. 152 ഗ്രാം ആണ് ഇതിന്റെ ഭാരം.
എന്നാല്‍ എസ് 7 എഡ്ജിന് 5.5 ഇഞ്ചാണ് ഡിസ്പ്ലേ, 3600 എം.എ.എച്ച് ബാറ്ററി ശേഷി. 157 ഗ്രാം ഭരമുണ്ട്. അതേസമയം ക്വാഡ് എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ രണ്ടിനും ഒരുപോലെയാണ്.
ആന്‍ഡ്രോയ്ഡ് 6.0 മാഷ്മെലോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇവ പ്രവര്‍ത്തിക്കുക. യഥാക്രമം 32ജി.ബി, 64ജി.ബി എന്നിങ്ങനെയാണ് ഇന്റേണല്‍ സ്റ്റോറേജ്. മെമ്മറി ശേഷി 200 ജി.ബി വരെ ഉയര്‍ത്താം. എക്സിനോസ് 8890, 64 ബിറ്റ് ഒക്ടാകോര്‍ അല്ലെങ്കില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പ്രോസസറുകളും ഇതിനൊപ്പം ലഭിക്കും. ഫോണ്‍ ചൂടാകുന്ന പ്രശ്നം പരിഹരിക്കാന്‍ ദ്രവ്യ ശീതീകരണ സാങ്കേതിക വിദ്യയും ഇതിലുണ്ട്.
4ജി.ബി എല്‍.പി.ഡി.ആര്‍ റാം, സ്്മാര്‍ട്ട്
ഒ.ഐ.എസോടുകൂടിയ 12 മെഗാപിക്സല്‍ പ്രധാന ക്യാമറ എന്നിവ ഇതിന്റെ മറ്റു പ്രത്യേകതകളാണ്. കൂടാതെ സെല്‍ഫിക്കായി 5 മെഗാപിക്സല്‍ ക്യാമറയും ഉണ്ട്. മാര്‍ച്ച് പകുതിയോടുകൂടിയാകും ഇവ വിപണിയിലെത്തുക.
Post Your Comments