വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഫ്രീഡം ഫോണ്‍ 250 രൂപയ്ക്ക് വിറ്റാല്‍ തങ്ങള്‍ക്ക് എത്ര രൂപ ലാഭം കിട്ടുമെന്ന് വെളിപ്പെടുത്തി റിംഗിംഗ് ബെല്‍ ഉടമ മോഹിത് ഗോയല്‍. 250 രൂപയ്ക്ക് ഫോണ്‍ വില്‍ക്കുമ്പോള്‍ 31 രൂപയാണ് തങ്ങള്‍ക്ക് ലാഭം കിട്ടുകയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
എന്തിനാണ് തങ്ങളെ ചിലര്‍ വേട്ടയാടുന്നതെന്ന് മനസിലാവുന്നില്ല. തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഏപ്രില്‍ 15-ന് ഫോണുകള്‍ എത്തിച്ച് തുടങ്ങുമെന്നും ഒരു ദേശീയ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കെതിരെ ഇന്‍കം ടാക്‌സ് നടപടികളോ പോലീസ് സ്‌റ്റേഷനില്‍ പരാതികളോ ഇല്ല. എന്നിട്ടും ചിലര്‍ പണവും പറ്റിച്ച് മുങ്ങുന്നവരായി ചിത്രീകരിക്കുകയാണ്.
തങ്ങളുടെ ഇടപാടുകള്‍ സുതാര്യമാണ്.അക്കൗണ്ട് ഐസിഐസിഐ ബാങ്കിലാണെന്നും ഗോയല്‍ വ്യക്തമാക്കി.
Leave a Comment