ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു) വിവാദ സംഭവങ്ങളെ തുടര്‍ന്ന് രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട് ഒളിവിലായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെ അര്‍ധരാത്രിയോടെ ജെ.എന്‍.യു ക്യാമ്പസില്‍ എത്തി. ഉമര്‍ ഖാലിദടക്കമുള്ള വിദ്യാര്‍ത്ഥികളാണ് ക്യാമ്പസില്‍ എത്തിയത്. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാനായി പോലീസിന്റെ വന്‍ സംഘവം എത്തിയിരുന്നു. ക്യാമ്പസിനുള്ളില്‍ കയറി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. അതേസമയം ഇന്ന് ജെ.എന്‍.യു അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും സാനിധ്യത്തില്‍ ഇവര്‍ കീഴടങ്ങിയേക്കുമെന്നാണ് സൂചന. ക്യാമ്പസില്‍ കയറാന്‍ അനുവാദമില്ലാത്തതിനാല്‍ രണ്ട് മണിയോടെ പോലീസ് മടങ്ങി.
വിദ്യാര്‍ത്ഥി യൂണിയന് നേതാവായ കനയ്യ കുമാറിനൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തിയ അഞ്ച് വിദ്യാര്‍ത്ഥികളാണ് ക്യാമ്പസില്‍ എത്തിയത്. ഒമര്‍ ഖാലിദിന് പുറമെ, വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് നേതാവുമായ അശുതോഷ്, നിലവിലെ വിദ്യാര്‍ഥി യൂണിയന് ജനറല്‍ സെക്രട്ടറി രാമനാഗ, മുന്‍ വൈസ് പ്രസിഡന്റ് ആനന്ദ് പ്രകാശ് നാരായണ്‍, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരായിരുന്നു സംഘത്തില്‍. തനിക്കെതിരെയുള്ള കുറ്റം കെട്ടിച്ചമച്ചതാണെന്നും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി 150 ഓളം വിദ്യാര്‍ത്ഥികളും കാമ്പസിലെത്തിയിരുന്നു
Post Your Comments