ന്യൂഡല്‍ഹി; ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് ഗതാഗത മാര്‍ഗങ്ങളെല്ലാം അടഞ്ഞപ്പോള്‍ കലാപ ബാധിത പ്രദേശങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു.
സാധാരണ 3,000 രൂപ മുതല്‍ 4,000 രൂപ വരെ നല്‍കേണ്ടിയിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത് 10,000 ത്തിനും 30,000 ത്തിനും ഇടയിലാണ്. ഒരിടയ്ക്ക് യാത്രാ വെബ്‌സൈറ്റുകളില്‍ ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപ വരെ കാണിക്കുകയുണ്ടായി. എയര്‍ ഇന്ത്യ,ഇന്‍ഡിഗോ,ജറ്റ് എയര്‍വെയ്‌സ്, സ്‌പൈസ് ജറ്റ് എന്നീ എയര്‍ലൈന്‍ കമ്പനികള്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കലാപ ബാധിത റൂട്ടുകളില്‍ അധിക സര്‍വീസ് നടത്തുന്നുണ്ട്.
Post Your Comments