തിരുവനന്തപുരം; പുനരുദ്ധാരണത്തിന്റെ ഭാഗമായ് പൊളിച്ച പത്മതീര്‍ത്ഥക്കുളത്തിലെ പൈതൃക കല്‍മണ്ഡപം പുന:സ്ഥാപിക്കുമെന്ന് ജില്ലാകളക്ടറുടെ ഉറപ്പ്. കല്‍മണ്ഡപം പൊളിച്ചത് വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് കളക്ടര്‍ തീരുമാനമെടുത്തത്. ആചാരപരമായി പ്രാധാന്യമുള്ളതും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുമായ കല്‍മണ്ഡപങ്ങളിലൊന്ന് കഴിഞ്ഞദിവസം പൊളിച്ചത് വന്‍ വിവാദമായിരുന്നു.
നവരാത്രിദിവസം സരസ്വതി ദേവിയുടെ ആറാട്ട് നടക്കുന്ന കല്‍മണ്ഡപം പൊളിച്ചതിനെതിരെ രാജകുടുംബാംഗങ്ങള്‍ കുത്തിയിരുന്ന പ്രതിഷേധിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കല്‍മണ്ഡപം പൊളിക്കല്‍ നിര്‍ത്തിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് കല്‍മണ്ഡപം പുന:സ്ഥാപിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. പുരാവസ്തുവകുപ്പിന്റെ അനുമതിയില്ലാതെ മണ്ഡപം പൊളിച്ചത് ഗൗരവമായി കാണുമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
Post Your Comments