സിറിയ: സിറിയയിലെ പ്രധാന പൈതൃക കോട്ടയായ ക്രാക് ദെ ചെവിയേഴ്‌സിനെ വീണ്ടെടുക്കാന്‍ ശ്രമം നടക്കുന്നു. ആഭ്യന്തരയുദ്ധകാലത്താണ് യുനസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ട ഈ കോട്ടയ്ക്ക് നാശ നഷ്ട്ങ്ങള്‍ സംഭവിച്ചത്. മലമുകളില്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കോട്ട മധ്യകാല അറബ് സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന പ്രധാന ചരിത്രരേഖകൂടിയാണ്.
2012ലാണ് വിമതര്‍ ഈ കോട്ടയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത്. കുര്‍ദുകള്‍ക്ക് ഏറെ സ്വാധീനമുള്ള ഹോംസ് പ്രവിശ്യയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.ഹംഗറിയില്‍ നിന്നുള്ള പ്രത്യേക പുരാവസ്തു സംഘം കോട്ടയുടെ അറ്റകുറ്റപണികള്‍ നടത്താന്‍ ആദ്യശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സിറിയന്‍ സര്‍ക്കാരും പുരാവസ്തു ഗവേഷകരും ചേര്‍ന്നാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഏറെ ഭാഗങ്ങള്‍ക്കും വലിയ നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ പണം ചിലവഴിച്ചു മാത്രമേ കോട്ടയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കുകയുള്ളു.
Post Your Comments