ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മില്‍ സൗഹൃദവും സഹകരണവും വീണ്ടും ഊട്ടിയുറപ്പിക്കുന്നു. ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ പുനരധിവാസ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ നല്‍കുന്ന 1685 കോടി രൂപ വിനിയോഗിക്കുന്നതു സംബന്ധിച്ച രൂപരേഖ ഇന്ത്യ കൈമാറി. ഇന്ത്യ ആഗ്രഹിക്കുന്നത് നേപ്പാളിന്റെ സമാധാനവും സുസ്ഥിരതയുമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പുതിയ ഭരണഘടന നേപ്പാളിന്റെ സുപ്രധാന നേട്ടമാണെന്നും അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കാനുള്ള തന്റെ സന്ദര്‍ശനം വിജയകരമായെന്ന് ഒലി പറഞ്ഞു. ‘തെറ്റിദ്ധാരണകളെല്ലാം നീങ്ങി. ഇനി അങ്ങനെയൊന്നുമില്ല’- നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments