ന്യൂഡല്‍ഹി: ആഫ്രിക്കയിലെ ഐവറികോസ്റ്റില്‍ നിന്നുള്ള കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലില്‍ നിന്നും 10 ഇന്ത്യക്കാരെ മോചിപ്പിച്ചു. ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാന്‍കാരനും വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ട്വിറ്ററിലൂടെ കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജാണ് ഇത് സംബന്ധിച്ച് സ്ഥീരീകരണം നടത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കപ്പല്‍ ജോലിക്കാരായ 11 ഇന്ത്യക്കാരുള്‍പ്പെട്ട കപ്പല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിന് നൈജീരിയന്‍ നാവികസേനയുടെ സഹായം ലഭിച്ചതായും കൂടുതല്‍ സഹായത്തിനായി ഘാനയുടെയും നൈജീരിയയുടെയും നാവികസേനയോട് അഭ്യര്‍ത്ഥിച്ചതായും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.
We have rescued 10 Indians with the help of Nigerian Navy. We are trying to rescue 11th Indian and a Pakistani crew member from the pirates.
— Sushma Swaraj (@SushmaSwaraj) February 21, 2016
ഐവറി കോസ്റ്റില്‍ നിന്നുള്ള കടല്‍ക്കൊള്ളക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. പെട്രോളിയം കൊണ്ടുവരുന്ന കപ്പലുകള്‍ തട്ടിയെടുക്കുകയാണ് കടല്‍ക്കൊള്ളക്കാര്‍ ചെയ്യുന്നത്.
Post Your Comments