തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷയും. ക്ഷേത്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയിടുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊങ്കാലക്കിടെ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ പരിഗണിച്ചാണ് ഇത്. ഭക്തരുടെ ഇന്‍ഷുറന്‍സിനുള്ള തുക ക്ഷേത്രം ട്രസ്റ്റാണ് നല്‍കുന്നത്. ന്യൂ ഇന്ത്യ ഇന്‍ഷുന്‍സുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. 23ന് രാവിലെ മുതലാണ് പൊങ്കാല ആരംഭിക്കുന്നത്.
Post Your Comments