പരമ്പരാഗത രീതിയിലുള്ള സിം കാര്‍ഡുകള്‍ ആവശ്യമില്ലാത്ത സ്മാര്‍ട്ട് ഫോണുകള്‍ ജര്‍മന്‍ വിപണിയിലെത്തി. ഇ-സിം എന്ന ആശയത്തിന് ജര്‍മന്‍ ടെലികോം അനുമതി നല്‍കിയതിനു പിന്നാലെ വോഡഫോണും ഒ2 വുമാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുന്നത്.
ഫോണിന്റെ ഡിസൈനില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഡിവൈസ് തിരിച്ചറിയാന്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാരെ സഹായിക്കുന്നതാണ് അടിസ്ഥാനപരമായി സിം കാര്‍ഡുകളുടെ ധര്‍മ്മം. ഈ ജോലി നിര്‍വഹിക്കാന്‍ ശേഷിയുള്ള ബില്‍റ്റ് ഹാര്‍ഡ് ചിപ്പുകള്‍, അഥവാ ഇ-സിമ്മുകള്‍ ഘടിപ്പിച്ച ഉപകരണമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഒ2 ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട് വാച്ച് കൂടി വിപണിയിലെത്തിക്കുന്നു. ഈ സ്ഥിരം കാര്‍ഡിനെ റീ പ്രോഗ്രാം ചെയ്യാന്‍ സാധിക്കും, എന്നാല്‍ മാറ്റി ഘടിപ്പിക്കാന്‍ കഴിയില്ല. ഇതില്‍ ഓപ്പറേറ്റര്‍മാരെ മാറ്റുന്നതിനും ബുദ്ധിമുട്ട് വരില്ല.
Post Your Comments