NewsIndia

ജെ.എന്‍.യു; എന്‍.ഡി.ടി.വിയുടെ പ്രതിഷേധം വ്യത്യസ്തമായി

ന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ ഇടപെട്ട ചാനല്‍ അവതാരകരുടേയും അഭിഭാഷകരുടേയും മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് പ്രമുഖ വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വി വൈകീട്ട് 9 മണിക്ക് സംപ്രേക്ഷണം ചെയ്യാറുള്ള വാര്‍ത്ത വേണ്ടെന്നു വെച്ചു. ഇതിനു പകരം കറുത്ത സ്‌ക്രീന്‍ മാത്രം കാണിക്കുകയും ‘ യാതൊരു സാങ്കേതിക പ്രശ്‌നവും ഇപ്പോള്‍ നിങ്ങള്‍ നേരിടുന്നില്ല, സ്ഗ്‌നല്‍ പ്രശ്‌നവുമില്ല, നിങ്ങളുടെ ടി.വിക്കും തകരാറില്ല , പക്ഷെ ഞാന്‍ നിങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ്’. ഇങ്ങനെ എഴുതിക്കാണിക്കുകയും ചെയ്തു.
വിഷയത്തില്‍ വിവാദപരമായ നിലപാടെടുത്ത മറ്റു ചാനല്‍ അവതാരകരുടേയും അഭിഭാഷകരുടേയും ശബ്ദം മാത്രം കേള്‍പ്പിച്ചു. പല പ്രമുഖ ചാനല്‍ അവതാരകരും ഏകപക്ഷീയമായിട്ടാണ് ഈ വിഷയത്തില്‍ പെരുമാറുന്നതെന്ന് ആക്ഷേപങ്ങളുയര്‍ന്നിരുന്നു. പ്രമുഖ ചാനല്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ വിമര്‍ശനങ്ങല്‍ ഉയര്‍ന്നിരുന്നു.
അഫ്‌സല്‍ ഗുരു അനുസ്മരണവും ചര്‍ച്ചയും എന്ത് കൊണ്ട് നടന്നു എന്ന വിവരിക്കുന്നതിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥി പ്രതിനിധിയെ സംസാരിക്കാന്‍ അനുവദിക്കാതെ അര്‍ണബ് സംസാരിച്ചു കൊണ്ടിരുന്നതാണ് ചര്‍ച്ചയ്ക്ക് വിഷയമായിരിക്കുന്നത്. മാത്രമല്ല വിഷയത്തിലെ രാഷ്ട്രീയം സംസാരിക്കാതെ ഏകപക്ഷീയമായി വിധി പറയുകയും, അഫ്‌സല്‍ ഗുരു വിഷയത്തെ ചര്‍ച്ച ചെയ്യുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന് പ്രഖ്യാപിക്കുകയുമാണ് അര്‍ണബ് ചെയ്തതെന്നാണ് വിമര്‍ശനം. കനയ്യകുമാര്‍ കാശ്മീര്‍ വിമോചനത്തിനു വേണ്ടി പ്രസംഗിക്കുന്ന ദൃശ്യങ്ങള്‍ എന്നു പറഞ്ഞ് ചില ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങള്‍ വ്യാജമാണെന്ന് വാര്‍ത്ത വന്നിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍.ഡി.ടി.വിയുടെ പ്രതിഷേധം.
പ്രതിഷേധത്തിന്റെ വീഡിയോ കാണാം

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button