CricketSports

വിരമിക്കല്‍ മത്സരത്തില്‍ മക്കല്ലത്തിനു റെക്കോര്‍ഡ്

ക്രൈസ്റ്റ്ചര്‍ച്ച്:  വിരമിക്കല്‍ മല്‍സരത്തില്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിന് റെക്കോര്‍ഡ്. അതിവേഗ ടെസ്റ്റ് സെഞ്ചുറി അടിച്ചാണ് മക്കല്ലം റെക്കോര്‍ഡ് സ്വന്തമാക്കിയത്. സ്വന്തം ഗ്രൗണ്ടായ ഹാഗ്ലെ ഓവലില്‍  ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് മക്കല്ലം റെക്കോര്‍ഡ് കുറിച്ചത്. 54 പന്തുകളില്‍ നിന്നായിരുന്നു മക്കല്ലത്തിന്റെ സെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സും പാക്ക് താരം മിസ്ബ-ഉള്‍ ഹഖും സംയുക്തമായി സ്വന്തമാക്കിയ റെക്കോര്‍ഡാണ് മക്കല്ലം മറികടന്നത്.

ഇന്നത്തെ മല്‍സരത്തോടെ ടെസ്റ്റ് ക്രിക്ക്രറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ താരമെന്ന നേട്ടവും മക്കല്ലം സ്വന്തമാക്കി. ഇന്ന് നേടിയ ആറു സിക്‌സുകളുള്‍പ്പെടെ മക്കല്ലത്തിന്റെ സിക്‌സ് നേട്ടം 106 ആണ്. മക്കല്ലത്തിന്റെ തുടര്‍ച്ചയായ 101-ാം ടെസ്റ്റാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ തുടര്‍ച്ചായി കളിച്ച താരമെന്ന റെക്കോര്‍ഡ് നേരത്തേതന്നെ മക്കല്ലത്തിന്റെ പേരിലാണ്.

shortlink

Post Your Comments


Back to top button