ബംഗളൂരു: ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ അധ്യാപകന്‍ മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിലും ശിശുക്ഷേമസമിതിയിലും പരാതി നല്‍കി. അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടി സംഭവം രഹസ്യമാക്കിവെച്ചിരുന്നു. എന്നാല്‍ സുഹൃത്തിനോട് വെളിപ്പെടുത്തിയതോടെ സംഭവം പുറം ലോകം അറിഞ്ഞു.
എട്ട് വര്‍ഷത്തോളമായി സ്‌കൂളില്‍ കായിക അധ്യാപകനായി ജോലി ചെയ്ത് വരുന്ന ലക്ഷ്മികാന്തിനെതിരെയാണ് (40) പരാതി. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ നവംബര്‍ വരെ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്.
Post Your Comments