കുവൈത്ത് : കുവൈത്തില്‍ വാഹനാപകട മരണങ്ങള്‍ കുറഞ്ഞതായി ഗതാഗതവകുപ്പ്. നിയമങ്ങള്‍ കര്‍ശനമാക്കിയത് ഫലം കണ്ടു തുടങ്ങിയതായി ട്രാഫിക് വകുപ്പ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ മുഹന്ന അറിയിച്ചു.
2014 നെക്കാള്‍ കഴിഞ്ഞ വര്‍ഷം അപകടസംഖ്യയില്‍ 7% കുറവുണ്ടായി ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയതും പട്രോളിംഗ് സജീവമാക്കിയതും ഗുണം ചെയ്തതായി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ മുഹന്ന പറഞ്ഞു. 110892 അപകടങ്ങളിലായി 429 പേരാണ് കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ മരിച്ചത്. 10 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 4265 ആണ്. അഞ്ച് വര്‍ഷങ്ങള്‍ക്കിടെ അപകടങ്ങളില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2015.
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച 475 വിദേശികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായും ഇതില്‍ പലരെയും നാടുകടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ടു മാസങ്ങള്‍ക്കിടെ ഏഴുകോടി ദിനാര്‍ ട്രാഫിക് പിഴയിനത്തില്‍ പിരിച്ചെടുത്തതായും ഗതാഗതവകുപ്പ് മേധാവി വെളിപ്പെടുത്തി.
Post Your Comments