ഡല്‍ഹി: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നു വി.എസ് അച്ചുതാനന്ദന്. ഡല്‍ഹയില്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വി.എസിനോട് മാധ്യമ പ്രവര്‍ത്തകര്‍ മത്സരിക്കുമോയെന്നു ചോദിച്ചപ്പോഴായിരുന്നു വിഎസിന്റെ പ്രതികരണം.
ശാരീരിക അവശതകള്‍ മൂലം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വി.എസ് ഇടക്കാലത്ത് തീരുമാനിച്ചിരുന്നു.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ എറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനത്തിന് താന്‍ നേതൃത്വം നല്‍കുമെന്ന സൂചനയാണ് വി.എസ് നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദനും പിണറായിയും മത്സരിക്കണമെന്ന് സി.പി.എം നേതാക്കള്‍ക്കിടയില്‍ ആവശ്യം ശക്തമാകുകയാണ്.
Post Your Comments